- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: പന്ത്രണ്ട് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. വ്യാഴാഴ്ച 12 മണ്ഡലങ്ങളിലെ പേരുകൾകൂടി പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടിക്ക് 41 ഇടങ്ങളിൽ സ്ഥാനാർത്ഥികളായി. ആധ്യാപകർ, വ്യവസായികൾ, സാമൂഹ്യ പ്രവർത്തർ, ഗോത്രവിഭാഗക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
ഗുജറാത്തിലെ 182 സീറ്റുകളിലേക്കും ഇത്തവണ എഎപി മത്സരിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം മൂന്ന് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനോടകം 41 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് പാർട്ടിയുടെ മുന്നേറ്റത്തേയും വേഗത്തിൽ തീരുമാനം എടുക്കാനുള്ള ശേഷിയെയും പ്രകടമാക്കുന്നതാണെന്ന് എഎപി സംസ്ഥാന പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ പറഞ്ഞു. ഒരുഭാഗത്ത് അഴിമതിയിൽ മുങ്ങിയ ബിജെപിയും മറുഭാഗത്ത് തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസുമുള്ള സംസ്ഥാനത്ത് എഎപി ശക്തമായ സാന്നിധ്യം ഉറപ്പിച്ചതായും അദ്ദേഹം പറഞ്ഞു.