- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്റ്റോക്ക് മാർക്കറ്റിൽ ലക്ഷങ്ങൾ പോയി; കടക്കെണിയിലായ മകന് പണം നൽകാൻ വിസമ്മതിച്ചു; അച്ഛനെ കൊലപ്പെടുത്തി; ആക്രമണത്തിൽ അമ്മയ്ക്ക ഗുരുതര പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ പണം ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുത പരിക്ക്.ഡൽഹിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വെസ്റ്റ് ഡൽഹിയിലെ ഫത്തേ നഗർ ഏരിയയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം നടന്നത്. സ്വർണജീത് സിങ് (65) ആണ് മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സ്വർണജീത് സിംഗിന്റെ ഭാര്യ അജീന്ദർ കൗറിനും(60) ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ മകൻ ജസ്ദീപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ അജീന്ദർ കൗറിന്റെ നില ഗുരുതരാവസ്ഥയിലാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഘൻശ്യാം ബൻസാൽ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെയാണ് ജസ്ദീപ് സിങ് പണം ആവശ്യപ്പെട്ട് മാതാപിതാക്കളോട് വഴക്കിട്ടത്. പണം തരില്ലെന്ന് പറഞ്ഞതോടെ പ്രകോപിതനായ മകൻ ഇരുവരെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ബഹളം കേട്ടെത്തിയ അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്.
ദീൻ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വർണജിത്ത് ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയെ സർ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റി. ജസ്ദീപ് സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്നു. ഇങ്ങനെ ഏഴ് ലക്ഷത്തോളം രൂപ ജസ്ദീപിന് കടം ഉണ്ടായി. കടക്കെണിയിലായതോടെ മകൻ പണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ അടുത്തെത്തി. എന്നാൽ പണം നൽകാൻ രക്ഷിതാക്കൾ തയ്യാറായില്ല.
ന്യൂസ് ഡെസ്ക്