- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത ദേശീയ ഗെയിംസിന്റെ വേദി ഗോവ; മത്സരം അടുത്ത വർഷം ഒക്ടോബറിൽ
അഹമ്മദാബാദ്: മുപ്പത്തിയേഴാം ദേശീയ ഗെയിംസിന് ഗോവ വേദിയാകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അടുത്ത വർഷം ഒക്ടോബറിലായിരിക്കും മത്സരങ്ങൾ.
ഗെയിംസ് നടത്താൻ ഗോവ സന്നദ്ധത അറിയിച്ചതായി ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത വെളിപ്പെടുത്തി. സൂറത്തിൽ ഒക്ടോബർ പന്ത്രണ്ടിന് നടക്കുന്ന ഗുജറാത്ത് ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങിൽ വച്ച് ഗെയിംസ് പതാക ഗോവ സംഘത്തിന് കൈമാറും.
2015-ൽ കേരളം ആതിഥേയത്വം വഹിച്ച ഗെയിംസിനുശേഷം ഗോവയായിരുന്നു ഗെയിംസ് നടത്തേണ്ടിയിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലുള്ള പ്രശ്‌നങ്ങൾ കാരണം അത് നീണ്ടുപോയി.
കോവിഡ് കൂടി വന്നതോടെ ഗെയിംസിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് ഈ വർഷം ഗെയിംസ് നടത്താമെന്ന് ഗുജറാത്ത് സന്നദ്ധത അറിയിച്ചത്. എന്നാൽ, ഇപ്പോൾ ഗോവ വീണ്ടും ഗെയിംസിന് സന്നദ്ധരാണെന്ന് അറിയിച്ചുകൊണ്ട് രംഗത്തുവരികയായിരുന്നു.
ചൈനയിലെ ഹാങ്ഷുവിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെ നടക്കേണ്ട ഏഷ്യൻ ഗെയിംസിന്റെ തീയതി സംബന്ധിച്ച അന്തിമതീരുമാനം വന്നതിനുശേഷമായിരിക്കും അടുത്ത വർഷത്തെ ദേശീയ ഗെയിംസിന്റെ തീയതിയും അന്തിമമായി നിശ്ചയിക്കുക.
ന്യൂസ് ഡെസ്ക്