- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിലെ ആദ്യകാല പ്രവർത്തകരുടെ കാൽ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി
ഗുവഹാട്ടി: അസമിൽ ബിജെപിയിലെ ആദ്യകാല പ്രവർത്തകരുടെ കാൽ കഴുകി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ. മുതിർന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഭാരതീയ ജനത പാർട്ടിയുടെ പാരമ്പര്യത്തിന്റെ മൂലക്കല്ലാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
അസമിൽ ബിജെപിയുടെ ആദ്യകാലപ്രവർത്തനങ്ങൾക്കാവശ്യമായ അടിത്തറ ശക്തമാക്കാൻ അളവറ്റ സംഭാവനകൾ നൽകിയ ബഹുമാന്യരായ മുതിർന്ന പ്രവർത്തകരുടെ പാദം കഴുകിയതിൽ അഭിമാനിക്കുന്നതായും കാൽ കഴുകുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.
കേന്ദ്രമന്ത്രി അമിത് ഷായും ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡയും ചേർന്ന് ശനിയാഴ്ച ഗുവഹാട്ടിയിലെ ബസിസ്തായിൽ ബിജെപിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി പ്രമുഖ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ന്യൂസ് ഡെസ്ക്
Next Story