- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ വഴി സ്ഫോടക വസ്തുക്കൾ; കള്ളക്കടത്ത് റാക്കറ്റിനെ തകർത്ത് പഞ്ചാബ് പൊലീസ്; കറാച്ചി സ്വദേശി പിടിയിൽ
അമൃത്സർ: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് ഡ്രോൺ വഴി സ്ഫോടക വസ്തുക്കൾ കടത്തിയ സംഘത്തെ തകർത്ത് പഞ്ചാബ് പൊലീസ്. പാക്കിസ്ഥാൻ ഏജന്റായ കറാച്ചി സ്വദേശി ആസിഫ് ഡോങ്കറാണ് പിടിയിലായത്.
മയക്കുമരുന്ന്, സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ എന്നിവ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ആളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഭീകര സംഘടനയായ ഐഎസിന്റെ ഒളിത്താവളവും പൊലീസ് തകർത്തു.
ആസിഫ് കറാച്ചിയിലെ ഐഎസ്ഐയുടെ ആസ്ഥാനത്ത് ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വിവിധയിടങ്ങളിലുള്ള ഭീകരരുമായി ബന്ധപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു.
പഞ്ചാബ് ജയിലിൽ കഴിയുന്ന മയക്കുമരുന്ന് കടത്തുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഐഎസ്ഐയുടെ നേതൃത്വത്തിലുള്ള കള്ളക്കടത്ത് റാക്കറ്റിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ജസ്‌കരൻ സിങ് എന്ന തടവുകാരൻ ഡോങ്കറിന്റെ സഹായത്തോടെ ഗോയിൻദ്വാൾ ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നത് പതിവായിരുന്നു. ഈ വിവരത്തെ തുടർന്നാണ് പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ജസ്‌കരനെയും കൂട്ടാളി രത്തൻബീർ സിങ്ങിനെയും അറസ്റ്റ് ചെയ്തത്.
ന്യൂസ് ഡെസ്ക്