- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതപരിവർത്തന പരിപാടിയിൽ പങ്കെടുത്തത് വിവാദമായി; ഡൽഹി മന്ത്രി രാജേന്ദ്രപാൽ ഗൗതം രാജിവച്ചു
ന്യൂഡൽഹി: മതപരിവർത്തന പരിപാടിയിൽ പങ്കെടുത്തത് വിവാദമായതോടെ ഡൽഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാൽ ഗൗതം രാജിവച്ചു. പതിനായിരം പേർ ബുദ്ധമതത്തിലേക്ക് പരിവർത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്രപാൽ പങ്കെടുത്തത്. പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, രാജേന്ദ്രപാൽ ഗൗതമിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നിരുന്നു.
അരവിന്ദ് കെജരിവാളും എഎപിയും ഹിന്ദുവിരുദ്ധമാണ് എന്നാരോപിച്ചാണ് ബിജെപി രംഗത്തെത്തിയത്. തനിക്ക് ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകിയിട്ടുണ്ടെന്നായിരുന്നു ആദ്യം രാജേന്ദ്രപാൽ നിലപാട് സ്വീകരിച്ചത്.
എന്നാൽ എഎപി ഹിന്ദുവിരുദ്ധമാണെന്ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഗുജറാത്തിൽ ഉൾപ്പെടെ ബിജെപി പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് രാജേന്ദ്രപാൽ രാജിവച്ചിരിക്കുന്നത്.
ന്യൂസ് ഡെസ്ക്
Next Story