- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർ പ്രദേശിൽ നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്ന് ഷോക്കേറ്റു; നാല് കുട്ടികളടക്കം അഞ്ചുപേർ മരിച്ചു
ബഹ്റെയ്ച്ച്: ഉത്തർ പ്രദേശിൽ നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. ബഹ്‌റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളേ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് അപകടം.
11,000 വോൾട്ട് ഹൈ ടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റാണ് അഞ്ചുപേരും മരിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവർ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് സ്ഥിതി വഷളായതോടെ രണ്ടുപേരെയും ലഖ്നൗ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അതേ സമയം സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. ദുരിതാശ്വാസം നൽകാനും, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നൻപാറ കോട്വാലിയിലെ മസുപൂരിൽ നബി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയുടെ ഭാഗമായി അലങ്കാരത്തിനായി നിർമ്മിച്ച പ്ലോട്ട് ലൈനിൽ തട്ടിയാണ് അഞ്ചുപേരും മരിച്ചത്.
ന്യൂസ് ഡെസ്ക്