ലക്നൗ: ഉത്തർപ്രദേശിൽ കുടിവെള്ളം ശേഖരിക്കാൻ പുഴയിൽ പോയ വയോധികൻ ചെളിയിൽ പൂണ്ടുപോയി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് നാട്ടുകാരും പൊലീസും ചേർന്ന് വയോധികനെ രക്ഷിച്ചത്.

മഴക്കാലത്ത് പ്രളയത്തോടൊപ്പം ചെളി അടിയുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഹമിർപൂർ ജില്ലയിൽ കെൻ നദിയുടെ തീരത്ത് നിന്ന് കുടിവെള്ളം എടുക്കാൻ പോയ സമയത്താണ് വയോധികൻ ചെളിയിൽ പൂണ്ടുപോയത്.

സ്റ്റീൽ പാത്രവുമായാണ് വയോധികൻ വെള്ളം എടുക്കാൻ പോയത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കുടിവെള്ളത്തിനായി ജീവൻ പണയം വച്ചാണ് പുഴയിൽ ഇറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു.