- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുത്'; എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്ന് എം.കെ.സ്റ്റാലിൻ
ചെന്നൈ: ജനങ്ങൾക്കുമേൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിച്ച് മറ്റൊരു ഭാഷായുദ്ധത്തിന് വഴിയൊരുക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എല്ലാ ഭാഷകളും ഔദ്യോഗിക ഭാഷയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐഐടി, ഐഐഎം, കേന്ദ്ര സർവകലാശാലകൾ മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അധ്യയനഭാഷയാക്കണമെന്ന പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.
നിലവിലുള്ള 22 ഭരണഭാഷകൾക്കു പുറമേ ഇനിയും പ്രാദേശിക ഭാഷകൾ കൂട്ടിച്ചേർക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമാരു നടപടിയുടെ പ്രസക്തിയെന്താണെന്ന് സ്റ്റാലിൻ ചോദിച്ചു.
സെപ്റ്റംബർ 16-ന് ഹിന്ദി ദിവസ് ആഘോഷങ്ങൾക്കിടെ ഹിന്ദി ഭരണഭാഷയാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ആദ്ദേഹം അധ്യക്ഷനായ കമ്മിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള നടപടികൾ ഇതര ഭാഷകൾ സംസാരിക്കുന്നവരെ രണ്ടാംകിട പൗരന്മാരാക്കുന്നതിന് തുല്യമാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
ഒരു രാജ്യം, ഒരു ഭാഷാ, ഒരു മതം, ഒരു സംസ്കാരം എന്ന അവസ്ഥയിലേക്കെത്തിക്കാനുള്ള ബിജെപിയുടെ ശ്രമം രാജ്യത്തെ ഭിന്നിപ്പിക്കും. മാതൃഭാഷാവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് മറ്റൊരു യുദ്ധത്തിനുകൂടെ വഴിയൊരുക്കരുതെന്നും സ്റ്റാലിൻ ഓർമിപ്പിച്ചു.
ന്യൂസ് ഡെസ്ക്