- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ ഓഫിസിലെ ഒരു ബാത്ത് റൂമിൽ അടുത്തടുത്ത് രണ്ടു കമ്മോഡ്!; ശ്രീപെരുമ്പത്തൂരിൽ നിന്നുള്ള ദൃശ്യം വൈറൽ
ചെന്നൈ: ഒരു ബാത്ത് റൂമിനുള്ളിൽ രണ്ടു കമ്മോഡുകൾ. തമിഴ്‌നാട് ശ്രീപെരുമ്പത്തൂരിൽനിന്നുള്ള ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പുതിയ ചർച്ചാ വിഷയം. സർക്കാർ ഓഫിസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ഓഫിസിലാണ്, ഒരേ ബാത്ത് റൂമിൽ രണ്ടു കമ്മോഡുകൾ സ്ഥാപിച്ചിട്ടുള്ളത്. 1.80 കോടി ചെലവിട്ടു നിർമ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് ഈ ഓഫിസ്.
ഇങ്ങനെയൊരു ബാത്ത് റൂം എങ്ങനെ ഉപയോഗിക്കുമെന്നതാണ് ഇന്റർനെറ്റിലെ 'ചൂടേറിയ' ചർച്ചാ വിഷയം. പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കാവുന്ന രണ്ടു കമ്മോഡുകൾ ഉള്ള ബാത്ത് റൂമിന്റെ ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു സമാനമാണ് ഇതെന്ന് കമന്റുകളിൽ പറയുന്നു.
ന്യൂസ് ഡെസ്ക്
Next Story