- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യനയ അഴിമതിക്കേസ്: സിസോദിയ തിങ്കളാഴ്ച ഹാജരാകണം; സിബിഐയുടെ നോട്ടിസ്
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സിബിഐ നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത്. സിബിഐ നടത്തിയ റെയ്ഡുകളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എന്നാൽ സിബിഐയുടെ ചോദ്യം ചെയ്യലിൽ പൂർണ സഹകരണം നൽകുമെന്നും സിസോദിയ ട്വീറ്റ് ചെയ്തു.
'തന്റെ വീട്ടിൽ പതിനാല് മണിക്കൂർ പരിശോധന നടത്തിയ സിബിഐയ്ക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ബാങ്ക് ലോക്കറിലും ഗ്രാമത്തിലും പരിശോധന നടത്തി. അവിടങ്ങളിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിച്ചിരിക്കുകയാണ്. ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കും'- മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു.
मेरे घर पर 14 घंटे CBI रेड कराई, कुछ नहीं निकला. मेरा बैंक लॉकर तलाशा, उसमें कुछ नहीं निकला. मेरे गाँव में इन्हें कुछ नहीं मिला.
- Manish Sisodia (@msisodia) October 16, 2022
अब इन्होंने कल 11 बजे मुझे CBI मुख्यालय बुलाया है. मैं जाऊँगा और पूरा सहयोग करूँगा.
सत्यमेव जयते.
കേസിൽ, നേരത്തെ സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ സഹായിലും മലയാളിയുമായ വിജയ് നാരയെ അറസ്റ്റ് ചെയ്തിരുന്നു. സിസോദിയയ്ക്കു സിബിഐ നോട്ടിസ് ലഭിച്ചതിനു തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ, സിസോദിയയെ നാളെ അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി പാർട്ടിയുടെ (എഎപി) മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
ബിജെപിയും ആം ആദ്മി പാർട്ടിയും 'നേരിട്ട് മത്സരിക്കുന്ന' വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പുമായി നോട്ടിസിനു ബന്ധമുണ്ടെന്നും ബിജെപിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയ്ക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്രിവാളും രംഗത്തെത്തി.
ന്യൂസ് ഡെസ്ക്