- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചങ്ങല വലിച്ച് തീവണ്ടി നിർത്തിച്ചു; തുരന്തോ എക്സ്പ്രസിൽ തോക്കുചൂണ്ടി കവർച്ച;
പട്ന: ഡൽഹി- കൊൽക്കത്ത തുരന്തോ എക്സ്പ്രസിൽ തോക്കുചൂണ്ടി കവർച്ച. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ തീവണ്ടി ബിഹാറിലെ പട്ന സ്റ്റേഷൻ പിന്നിട്ട ശേഷമാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പട്ന സ്റ്റേഷനിൽ ഇറങ്ങിയതിന് ശേഷമാണ് സംഭവമെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
സ്റ്റേഷൻ പിന്നിട്ട് 10 കിലോമീറ്റർ കഴിഞ്ഞ് ആരോ ചങ്ങല വലിച്ച് തീവണ്ടി നിർത്തിക്കുകയും ഇരുപതിലധികം പേർ തീവണ്ടിയിലേക്ക് കയറുകയും ചെയ്തതായി ലോക്കോ പൈലറ്റ് പറഞ്ഞു. പട്നയിൽ ഇറങ്ങുന്നതിന് മുമ്പ് റെയിൽവേ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളും ചാർജറും സൂക്ഷിക്കാൻ നിർദ്ദേശം നൽകിയിരുന്നതായി യാത്രക്കാരിൽ ഒരാൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് മോഷണം നടന്നത്. ലഗേജും മറ്റും മോഷ്ടിക്കപ്പെട്ട യാത്രക്കാർ കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു.
പരാതി സ്വീകരിച്ച ഹൗറ റെയിൽവേ പൊലീസ് അധികൃതർ, സംഭവം നടന്നത് തങ്ങളുടെ അധികാര പരിധിയിൽ അല്ലാത്തതിനാൽ ധനാപുരിലേക്ക് പരാതി കൈമാറി. ഏഴോളം ബോഗികളിലെ യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്.
ന്യൂസ് ഡെസ്ക്