- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്യാമ്പസിൽ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ കടുവ പിടിയിൽ
ഭോപ്പാൽ: ഭോപ്പാലിലെ മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാമ്പസിൽ ഒരാഴ്ചയിലധികമായി ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടി. ക്യാമ്പസിനകത്ത് സ്ഥാപിച്ച മൂന്ന് കൂടികളിലൊന്നിലാണ് കടുവ കുടുങ്ങിയത്.
ഒക്ടോബർ എട്ടിനാണ് മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാംപസിൽ കടുവ കയറിയത്. സംഭവത്തിന് പിന്നാലെ അധികൃതർ വനം വകുപ്പിനെ വിവരമറിയിക്കുകയും അവർ കടുവയെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു
പിടികൂടിയ കടുവയെ സത്പുര കടുവാ സങ്കേതത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ഒക്ടോബർ മൂന്നിനും ക്യാമ്പസിൽ ഒരു കടുവ കയറിയിരുന്നു. കെണിയിലായ കടുവ ഇതല്ലെന്നും ഈ കടുവ ക്യാമ്പസ് വിട്ടിട്ടുണ്ടാകുമെന്നുമാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. 650 ഏക്കർ വരുന്നതാണ് ആകെ ക്യാമ്പസ്.
ഇൻസ്റ്റിറ്റ്യൂട്ടിൽ പതിനാറ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 50 ഓളം ജീവനക്കാർ ക്യാമ്പസിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഒക്ടോബർ മൂന്നിന് ക്യാമ്പസിൽ കയറിയ കടുവ ക്യാമറയിൽ പതിഞ്ഞതിന് അന്ന് ഉച്ചയ്ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഭാഗ്യവശാൽ ക്യാമ്പസിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്കും ഇപ്പോൾ അവധിയാണ്. എന്നാൽ അറുന്നൂറിലധികം വിദ്യാർത്ഥികൾക്ക് ക്ലാസ് നടക്കുന്നുണ്ട്. ജീവനക്കാരും അവരുടെ ബന്ധുക്കളുമടക്കം ഒരുപാട് പേർ ക്യാംപസിനകത്ത് തന്നെ താമസിക്കുന്നുമുണ്ട്. വിദ്യാർത്ഥികളുടെ ഹോസ്റ്റലും ഇതിനകത്ത് തന്നെയാണ്.
കടുവ സ്വമേധയാ തന്നെ ക്യാംപസ് വിട്ട് പുറത്തിറങ്ങുമെന്ന കണക്കുകൂട്ടലിലായിരുന്നു വനം വകുപ്പ് ജീവനക്കാർ. സാധാരണഗതിയിൽ തന്റെ ഏരിയ വിട്ട് മറ്റൊരിടത്തെത്തുന്ന കടുവ ഒരാഴ്ച്ക്കകമോ ഒരാഴ്ചയോടെയോ തന്നെ അവിടം വിട്ടുപോകുമത്രേ. അതാണ് പതിവെന്ന് വനം വകുപ്പ് ജീവനക്കാർ പറഞ്ഞു.
ന്യൂസ് ഡെസ്ക്