- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ തെരുവുനായ ആക്രമണം; ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
നോയിഡ: ഉത്തർപ്രദേശിൽ തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. നോയിഡയിൽ തിങ്കളാഴ്ചയായിരുന്നു ദാരുണമായ സംഭവം. തെരുവുനായയുടെ ആക്രമണത്തിന് പിന്നാലെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായകൾക്കെതിരേ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സൊസൈറ്റി നിവാസികൾ നേരത്തേ റോഡ് ഉപരോധിച്ചിരുന്നു.
നോയിഡയിലെ ഒരു ഹൗസിങ് സൊസൈറ്റിയിൽ നിർമ്മാണ ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ. തൊട്ടടുത്തായി കുട്ടിയേയും ഇരുത്തിയിരുന്നു. എന്നാൽ ഇതിനിടെ ഇവിടേക്കെത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കുടൽ പുറത്തുചാടി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സെക്ടർ 100ലുള്ള ലോട്ടസ് ബോൾവാർഡ് സൊസൈറ്റിയിലെ ആളുകൾ രംഗത്തെത്തി. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ അധികൃതർ എത്രയും പെട്ടെന്ന് നടപടികൾ കൈക്കൊള്ളണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കയും അവർ പങ്കുവെച്ചു.
ന്യൂസ് ഡെസ്ക്