- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റി; പിന്നാലെ പത്താംനിലയിൽനിന്ന് ചാടി യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
ബംഗളൂരു: ഭർത്താവിൽനിന്ന് വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ യുവതി അപ്പാർട്ട്മെന്റിന്റെ പത്താംനിലയിൽനിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ എച്ച്.ആർ മാനേജരായ ഉപാസന റാവത്ത് (34) ആണ് മരിച്ചത്. യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസ്.
ഭർത്താവ് അയച്ച വിവാഹമോചന നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഉപാസനയും സോഫ്റ്റ് വെയർ എൻജിനീയറായ നിഹാർ രഞ്ജൻ റൗത്ത്‌റെയും എട്ടുവർഷം മുമ്പാണ് വിവാഹിതരായത്. ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ല.
രണ്ടുവർഷമായി ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. യുവതിയുടെ ഫ്‌ളാറ്റിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും ഭർത്താവ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പറയുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഭാര്യ തന്നോട് മോശമായി പെരുമാറുന്ന ചില വിഡിയോകൾ ഭർത്താവ് ഹാജരാക്കിയതായി പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്തിനുവേണ്ടിയാണ് ഇതെല്ലാം പകർത്തിയതെന്ന് ചോദിച്ചപ്പോൾ താൻ ഭാര്യയിൽനിന്ന് നേരിടുന്ന ഉപദ്രവം കോടതിയിൽ തെളിയിക്കാൻ വേണ്ടിയാണെന്നായിരുന്നു മറുപടിയെന്നും പൊലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്