ന്യൂഡൽഹി: പുതിയ വൈറസ് വകഭേദം പടരുമെന്ന ആശങ്കങ്ങൾക്കിടെ, പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡൽഹി സർക്കാർ പിൻവലിച്ചു. തിരക്കുള്ള സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന ഉപദേശത്തോട് കൂടിയാണ് നടപടി.

പകർച്ചവ്യാധി നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ജനം മാസ്‌ക് നിർബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിച്ചു. മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ചുമത്തുന്ന വ്യവസ്ഥ നീട്ടേണ്ട എന്നാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഡൽഹിയിൽ പുതുതായി 107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.