- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേത്രത്തിൽ നിന്നും പത്ത് വിഗ്രഹങ്ങൾ കളവുപോയി; തമിഴ്‌നാട് പൊലീസിന്റെ സഹായം തേടാൻ മഹാരാഷ്ട്രാ പൊലീസ്
മുംബൈ: ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ കളവുപോയതിൽ അന്വേഷണം തുടരവെ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടാൻ മഹാരാഷ്ട്രാ പൊലീസ്. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ജംബ് സമർഥ് ഗ്രാമത്തിലെ രാമക്ഷേത്രത്തിൽ നിന്നും മോഷണം പോയ വിഗ്രഹങ്ങൾ കണ്ടെത്താനാണ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 22-നാണ് ക്ഷേത്രത്തിലെ പത്ത് വിഗ്രങ്ങൾ മോഷണം പോയത്.
തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നതിനായുള്ള വിഭാഗത്തിന് കീഴിൽ ഇത്തരം കേസുകൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗമുണ്ട്. ഈ വിഭാഗത്തിന്റെ സഹായം തേടാനാണ് മഹാരാഷ്ട്ര പൊലീസിന്റെ നീക്കം.
ജില്ലാ പൊലീസ് മേധാവി ഡോ. അക്ഷയ് ഷിന്ദേയാണ് കേസിൽ തമിഴ്‌നാട് പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ച കാര്യം അറിയിച്ചത്. മോഷണം നടന്ന് രണ്ടു മാസത്തോളമായിട്ടും കേസിൽ പുരോഗതി ഉണ്ടാവാത്തതിനാലാണ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടാൻ തീരുമാനിച്ചത്.
കേസുമായി ബന്ധപ്പെട്ട് നിരവധി ഫോൺ കോൾ രേഖകൾ പരിശോധിക്കുകയും വ്യത്യസ്ത സ്ഥലങ്ങളിൽ അന്വേഷണം നടത്തിയതായും ഷിന്ദേ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രാമത്തിലും അടുത്തുമുള്ള കിണറുകളിലും ജലാശയങ്ങളിലും തിരച്ചിൽ നടത്തിയതായും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്