- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബലാത്സംഗ കേസിൽ ഇരയാക്കിയ പെൺകുട്ടിയെ കൊല്ലാതിരിക്കാനുള്ള 'ദയ കാണിച്ചു'; പോക്സോ കേസ് പ്രതിയുടെ ജീവപര്യന്തം ശിക്ഷയിൽ ഇളവ്
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെങ്കിലും കൊലപ്പെടുത്താതെ വിടാൻ 'ദയ കാണിച്ചു' എന്ന് പേരിൽ പ്രതിയുടെ ജീവപര്യന്തം ശിക്ഷയിൽ ഇളവ് നൽകി മധ്യപ്രദേശ് ഹൈക്കോടതി.
നാല് വയസ്സുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ സുബോധ് അഭ്യങ്കാറും എസ്.കെ. സിങ്ങുമടങ്ങുന്ന ഇൻഡോർ ബെഞ്ചാണ് പ്രതിയുടെ ജീവപര്യന്തം ശിക്ഷ 20 വർഷത്തെ കഠിനതടവാക്കി ഇളവുചെയ്തത്.
ഐപിസി 376 (2) (എഫ്) വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റം ചുമത്തി വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ പ്രതി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവുനൽകിയത്. പ്രോസിക്യൂഷൻ തന്നെ പ്രതി ചേർത്തതാണെന്നും ഫോറൻസിക് പരിശോധന റിപ്പോർട്ട് റെക്കോഡിൽ ചേർത്തിട്ടില്ലെന്നും അപ്പീലിൽ പ്രതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നാല് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയോട് പോലും അതിനിഷ്ഠൂരമായി പ്രവർത്തിച്ച പ്രതിക്ക് തക്കതായ ശിക്ഷ നൽകിയ വിചാരണക്കോടതിയുടെ നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി ബെഞ്ച് നിരീക്ഷിച്ചു. ശിക്ഷ ഇളവ് നൽകുന്നത് പരിഗണിക്കാവുന്നതല്ലെന്നും എന്നാൽ ഇരയെ കൊല്ലാതെ വിടാൻ പ്രതി കാണിച്ച ദയ പരിഗണിച്ച് ജീവപര്യന്തം ശിക്ഷ 20 കൊല്ലത്തെ തടവ് ശിക്ഷയായി കുറയ്ക്കുകയാണെന്ന് ഹൈക്കോടതി പ്രസ്താവിച്ചു.
ന്യൂസ് ഡെസ്ക്