- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശല്യംചെയ്ത അക്രമികൾക്കെതിരെ പരാതി നൽകി; ചെരുപ്പൂരി അടിച്ച് യുവതി; പ്രതികാരമായി ഭർത്താവിനെ കൊലപ്പെടുത്തി
ബെംഗളൂരു: യുവതി ചെരിപ്പൂരി അടിച്ചതിന്റെ പ്രതികാരം തീർക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി അക്രമികൾ. കർണാടകയിലെ യെലഹങ്കയ്ക്ക് സമീപമാണ് സംഭവം. െ
കാണ്ടപ്പ ലേഔട്ടിൽ താമസിക്കുന്ന ചന്ദ്രശേഖർ (33) ആണ് കൊല്ലപ്പെട്ടത്. തന്നെ ശല്യം ചെയ്ത ഒരു കൂട്ടം അക്രമികളെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പൂരി അടിച്ചതിന്റെ പ്രതികാരമായാണ് കൊലപാതകമെന്ന് കർണാടക പൊലീസ് അറിയിച്ചു. ശല്യം ചെയ്ത സംഘത്തിനെതിരെ ശ്വേത പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വീടിന്റെ ടെറസ്സിൽ നിൽക്കുകയായിരുന്ന ചന്ദ്രശേഖറിനെ ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ നിന്നും വന്ന അക്രമികൾ കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട ചന്ദ്രശേഖറും ഭാര്യയും ഹിന്ദുപുരിലെ പെഡിഹട്ടി ഗ്രാമത്തിൽ നിന്നും ആറ് മാസം മുമ്പാണ് ബെംഗളൂരുവിലേക്ക് താമസം മാറിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
യുവതിയും സംഘവും തമ്മിലുള്ള പ്രശ്നം പൊലീസ് സ്റ്റേഷനിൽവച്ച് ഒത്തുതീർപ്പാക്കിയശേഷം കാലിലെ ചെരുപ്പൂരി അക്രമികളെ അടിക്കാൻ യുവതിയോട് പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതി ചെരുപ്പൂരി അടിച്ചത്. ഇതിനുശേഷമാണ് ദമ്പതിമാർ ബെംഗളൂരുവിലേക്ക് താമസം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്