- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭീകരാക്രമണ മുന്നറിയിപ്പ്: പരിംപോറയിൽ വ്യാപക തിരച്ചിൽ നടത്തി സൈന്യം; ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ശ്രീനഗർ: ഭീകരാക്രമണ സാദ്ധ്യതാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ പരിംപോറയിൽ സുരക്ഷാ സേന പരിശോധന നടത്തി. പ്രദേശനത്തെ വനമേഖലയോട് ചേർന്ന് ഗ്യാസ് സിലിണ്ടറും യൂറിയയും ചാക്കിൽ കണ്ടെത്തിയതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തി.
ദീപാവലി ദിവസമാണ് ജമ്മുകശ്മീർ പൊലീസ് സംഘം സംശയാസ്പദമായി കണ്ട ചാക്ക് പരിശോധിച്ചപ്പോഴാണ് ഗ്യാസ് സിലണ്ടറും യൂറിയയും കണ്ടെത്തിയത്. ബോംബ് നിർമ്മാണ വുമായി ബന്ധപ്പെട്ട് അനുബന്ധ സാധനങ്ങളെന്ന നിലയിൽ പരിസരത്ത് ഭീകരർ തമ്പടിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യം.
ഇന്നലെ റാംബെൻ മേഖലയിൽ ഭീകകരുടെ ഒളിത്താവളം കണ്ടെത്തിയ സൈന്യവും പൊലീസും നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. രാഷ്ട്രീയ റൈഫിൾസിന്റെ 22-ാം ബറ്റാലിയനാണ് മേഖലയിൽ റെയ്ഡ് നടത്തിയത്.
ന്യൂസ് ഡെസ്ക്
Next Story