- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിംഗപ്പുരിലെ വൈദ്യ പരിശോധന നടത്തി; ലാലു പ്രസാദ് യാദവ് ഇന്ത്യയിൽ മടങ്ങിയെത്തി
പട്‌ന: ആർജെഡി അധ്യക്ഷൻ ലാലു യാദവ് സിംഗപ്പുരിലെ വൈദ്യ പരിശോധനയ്ക്കുശേഷം ഡൽഹിയിൽ മടങ്ങിയെത്തി. വൃക്കരോഗം ഗുരുതരമായതിനെ തുടർന്നാണ് ലാലു യാദവിനു സിംഗപ്പുരിലെ ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തിയത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും പരിഗണനയിലാണ്. ആവശ്യമെങ്കിൽ ശസ്ത്രക്രിയക്കായി ലാലു വീണ്ടും സിംഗപ്പുരിലേക്കു പോകും.
സിംഗപ്പുരിൽ മകൾ രോഹിണി ആചാര്യയുടെ വസതിയിൽ താമസിച്ചാണു ലാലു ആശുപത്രിയിൽ വൈദ്യ പരിശോധനകൾ നടത്തിയത്. വിദേശ യാത്രയ്ക്ക് 25 വരെയാണ് കോടതി അനുമതി നൽകിയിരുന്നത്. കഴിഞ്ഞ 11നാണ് ലാലു വൈദ്യ പരിശോധനയ്ക്കായി സിംഗപ്പുരിലേക്കു പോയത്. ഡൽഹിയിൽ തിരിച്ചെത്തിയ ലാലു മകൾ മിസ ഭാരതി എംപിയുടെ ഔദ്യോഗിക വസതിയിലാണു താമസം. ന്യൂഡൽഹി എയിംസ് ആശുപത്രിയിൽ ലാലുവിന്റെ തുടർ പരിശോധനകളും ചികിൽസയും നടത്തും.
Next Story