- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മ്യൂസിക്കൽ വീഡിയോയിൽ അശ്ലീലമായ വസ്ത്രം ധരിച്ചെന്ന് പരാതി; നടി ഉർഫി ജാവേദിനെതിരെ കേസ്
ന്യൂഡൽഹി: മ്യൂസിക്കൽ വീഡിയോയിൽ അശ്ലീലമായ വസ്ത്രം ധരിച്ചെന്ന പരാതിയിൽ നടി ഉർഫി ജാവേദിനെതിരെ കേസ്. ഒക്ടോബർ 11ന് സരിഗമ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ റിലീസായ 'ഹായേ ഹായേ മജ്ബൂരി' എന്ന മ്യൂസിക്കൽ വീഡിയോയിലാണ് നടിയും സോഷ്യൽമീഡിയ താരവുമായ ഉർഫി ജാവേദ് അഭിനയിച്ചത്.
നടി ധരിച്ച വേഷം മാന്യമല്ലാത്തതാണെന്ന് പറഞ്ഞാണ് അജ്ഞാതൻ ഡൽഹിയിൽ കേസ് കൊടുത്തിരിക്കുന്നത്. സീനത്ത് അമൻ അഭിനയിച്ച പാട്ടിന്റെ പുനരാവിഷ്കാരമായിരുന്നു 'ഹായേ ഹായേ മജ്ബൂരി'.
ഓറഞ്ച് നിറത്തിലുള്ള സാരിയായിരുന്നു പുതിയ വീഡിയോയിൽ നടിഉർഫി ജാവേദിന്റെ വേഷം. 11ന് പുറത്തിറങ്ങിയപ്പോൾ വീഡിയോക്ക് എട്ട് ലക്ഷത്തോളം കാണികളും 16,000 കമന്റുകളുമായിരുന്നു ഉണ്ടായിരുന്നത്. കേസിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.
ഗൗരവ് ദാസ് ഗുപ്ത സംഗീതം നൽകിയ ഗാനം പാടിയത് ശ്രുതി റാണെയാണ്. ലക്ഷ്മികാന്ത് പ്യാരേലാൽ-ലതാ മങ്കേഷ്കർ എന്നിവരാണ് ഒറിജിനൽ ഗാനത്തിന് പിന്നിൽ. ഇത് 1974ലാണ് പുറത്തുവന്നത്.
ന്യൂസ് ഡെസ്ക്