- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അമ്മേ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല'; സോണിയ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ കുറിപ്പ് പങ്കുവച്ച് പ്രിയങ്ക
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയ്ക്ക് കൈമാറിയതിന് തൊട്ടുപിന്നലെ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി.
'അമ്മേ, നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, ലോകം എന്ത് പറഞ്ഞാലും എന്ത് ചിന്തിച്ചാലും അതൊന്നും സാരമില്ല, എനിക്കറിയാം സ്നേഹത്തിന് വേണ്ടിയാണ് നിങ്ങൾ എല്ലാം ചെയ്തതെന്ന്' പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മല്ലികാർജുൻ ഖാർഗെ അധികാരമേൽക്കുന്ന ചടങ്ങിൽ സോണിയ തന്റെ ഭർത്താവും മുൻ പ്രധാനമന്ത്രുയമായ രാജീവ് ഗാന്ധിയുടെ ഛായാചിത്രം ഉയർത്തിപ്പിടിച്ച് നിൽക്കുന്ന ഫോട്ടയോടൊപ്പമാണ് പ്രിയങ്ക സ്നേഹാർദ്രമായ വാക്കുകൾ കുറിച്ചത്.
'കോൺഗ്രസ് പ്രവർത്തകർ എനിക്ക് നൽകിയ സ്നേഹവും ആദരവും എനിക്ക് അഭിമാനകരമാണ്, എന്റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാൻ ഇത് അനുഭവിക്കും' ഖാർഗെയ്ക്ക് അധ്യക്ഷ പദം കൈമാറുന്ന ചടങ്ങിൽ സോണിയ പറയുകയുണ്ടായി.
24 വർഷത്തിന് ശേഷം കോൺഗ്രസിന് ആദ്യമായിട്ടാണ് നെഹ്റു കുടുംബത്തിന് പുറത്ത് നിന്നൊരു അധ്യക്ഷ വരുന്നത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം 1998-ലാണ് സോണിയ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ തനിക്ക് വലിയ ആശ്വസാമാണുണ്ടായതെന്നായിരുന്നു സോണിയയുടെ പ്രതികരണം. 'എന്റെ കഴിവിന്റെ പരമാവധി ഞാൻ എന്റെ കർത്തവ്യം ചെയ്തു.. ഒരു ഭാരം എന്റെ ചുമലിൽ നിന്നു പോയിരിക്കുന്നു' സോണിയ പറഞ്ഞു.
ന്യൂസ് ഡെസ്ക്