മുംബൈ: മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തിന് 44കാരൻ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. റിയാസുദ്ദീൻ അൻസാരി (46) ആണ് കൊല്ലപ്പെട്ടത്. സൗത്ത് മുംബൈയിലാണ് സംഭവം. പ്രതി ബാബാ പവാറിനെ എംആർഎ മാർഗ് പൊലീസ് അറസ്റ്റ് ചെയ്തു.

ബാബാ പവാർ മദ്യപാനത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുമ്പോൾ ബാബാ പവാർ കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ് അൻസാരി. ഇരുവരും സുഹൃത്തുക്കളായിരുന്നു. ബിഎംസി മത്സ്യച്ചന്തയിൽ ഒന്നിച്ച് ജോലിചെയ്തു വരികയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. അന്ന് തന്നെ പൊലീസ് പ്രതിയെ പിടികൂടി.