- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹ പാർട്ടിക്കിടെ മധുരപലഹാരം തികയാത്തതിൽ തർക്കം; സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
ആഗ്ര: വിവാഹ പാർട്ടിക്കിടെ മധുര പലഹാരം തികയാത്തതിന്റെ പേരിലുണ്ടായ സംഘർഷത്തിനിടെ 22-കാരൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗ്രയിലെ എത്മാദ്പുറിൽ ബുധനാഴ്ചയാണ് സംഭവം.
സംഘർഷത്തിനിടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സണ്ണി എന്ന യുവാവാണ് മരിച്ചത് എത്മാദ്പുർ മൊഹല്ല ഷൈഖാൻ സ്വദേശി ഉസ്മാന്റെ പെൺമക്കളുടെ വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. സണ്ണിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ രസഗുള(ഒരുതരം മധുരപലഹാരം)യുടെ എണ്ണം കുറഞ്ഞതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചതെന്ന് സ്ഥലം സർക്കിൾ ഇൻസ്പെക്ടർ രവി കുമാർ ഗുപ്ത വ്യക്തമാക്കി. മൃതദേഹംപോസ്റ്റുമോർർട്ടത്തിന് അയച്ചതായും പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.