- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇത്തരത്തിലൊരു വീട് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചതല്ല'; സർക്കാർ പദ്ധതിയിൽ ലഭിച്ച വീടിന്റെ താക്കോൽ ഏറ്റുവാങ്ങവെ പൊട്ടിക്കരഞ്ഞ് ബിഹാർ എംഎൽഎ
പട്‌ന: സർക്കാർ നിർമ്മിച്ചു നൽകിയ വസതിയുടെ താക്കോൽ ഏറ്റുവാങ്ങവെ പൊട്ടിക്കരഞ്ഞ് ബിഹാറിലെ രാഷ്ട്രീയ ജനതാദൾ എംഎൽഎ. രാംവൃക്ഷ് സദ. ബിഹാർ സർക്കാരിന്റെ എംഎൽഎമാർക്കുവേണ്ടിയുടെ ഭവന പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ട എട്ടുപേരിൽ ഒരാളാണ് അദ്ദേഹം. ബിഹാറിലെ എംഎൽഎമാരിൽ സാമ്പത്തികമായി ഏറ്റവും പിന്നാക്കം നിൽക്കുന്നയാൾ സദയാണ്. രാംവൃക്ഷ് സദ തന്റെ ആറു മക്കളോടൊപ്പം 12 പേരടങ്ങുന്ന കൂട്ടുകുടുംബത്തിലാണ് ആദ്യം കഴിഞ്ഞിരുന്നത്.
'ബിഹാറിലെ സാമ്പത്തികശേഷി ഏറ്റവും കുറഞ്ഞ എംഎൽഎയാണ് ഞാൻ. ഇത്തരത്തിലൊരു വീട് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചതല്ല. വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറിയപ്പോൾ ഞാൻ വികാരാധീനനായി'- സദ പറഞ്ഞു. ചടങ്ങിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ലാലു പ്രസാദ് യാദവാണ് എന്നെ നേതാവും എൽ.എൽ.എയുമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
"हम मुसहर समाज से आते हैं!
- Ejya Yadav (@EjyaYadav_RJD) October 27, 2022
मा० @laluprasadrjd जी ने हमें नेता बनाया, MLA बनाया, देश से जोड़ा, आज उसका फल है....
अलौली के जनता मालिक को प्रणाम करते हैं!"
- सुसज्जित सरकारी आवास पाकर मा० MLA श्री रामवृक्ष सदा भावुक हुए।
लालू जी ने ग़रीबों को आवाज़ दी, @yadavtejashwi जी ताकत देंगे! pic.twitter.com/JwadMWaXpf
ഖഗാരിയയിലെ റൗണിൽ 2004-ൽ ഇന്ദിര ആവാസ് യോജന പദ്ധതിയിൽ നിർമ്മിച്ച രണ്ട് മുറികളുള്ള വീട്ടിലാണ് അലൗലി എംഎൽഎ ആയ അദ്ദേഹം ഇതുവരെ താമസിച്ചിരുന്നതെന്ന് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് അദ്ദേഹത്തിന് പട്നയിലെ ബിർ ചന്ദ് പട്ടേൽ പാത്തിൽ മൂന്ന് നിലകളുള്ള വീടിന്റെ താക്കോൽ കൈമാറിയത്.
1995-ൽ ഞാൻ രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിക്കുമ്പോൾ ഒരു ഇഷ്ടിക ചൂളയിലാണ് ജോലി ചെയ്തിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ആർ.ജെ.ഡി.പ്രസിഡന്റ് ലാലു പ്രസാദിനെ പരിചയപ്പെടുന്നത്.തുടർന്ന് 2000-ലും 2005-ലും പശുപതി കുമാർ പരസിനെതിരെ ആർ.ജെ.ഡി ടിക്കറ്റിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഒടുവിൽ 2020-ലാണ് വിജയിക്കുന്നത് -സദ പറഞ്ഞു.
2020 -ലെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ, സദയ്ക്ക് 70,000 രൂപ മൂല്യമുള്ള സ്വത്താണ് കാണിച്ചിരുന്നത്. അതിൽ പണമായി കാണിച്ച 25,000 രൂപയിൽ 5,000 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടേതുമായിരുന്നു. 10,000 രൂപ വില വരുന്ന കൃഷിഭൂമിയും അദ്ദേഹത്തിനുണ്ടായിരുന്നു
ന്യൂസ് ഡെസ്ക്