ഗുരുഗ്രാം: ഫരീദാബാദിൽ യുവതിയെ പീഡിപ്പിച്ചയാളെ കാറിൽ നിന്നും വലിച്ചിറക്കി തല്ലിക്കൊന്നു. ഹരിയാന ഫരീദാബാദിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 32കാരനായ മോഹിത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഭൂപാനി സ്വദേശിയായ 28കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് യുവതിയുടെ വീട്ടുകാർ മോഹിതിനേയും സുഹൃത്ത് നവീനെയും മർദിച്ചത്.

വടിയും ഇരുമ്പു വടികളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ പരിക്കേറ്റ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മോഹിത് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നവീൻ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 11ഓടെ കാറിലിരുന്ന് മദ്യപിച്ചു കൊണ്ടിരിക്കെ യുവതിയുടെ വീട്ടുകാരും ബന്ധുക്കളും പ്രതികളെ വളയുകയായിരുന്നു.

കോടാലിയും ഇരുമ്പുവടികളും ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർത്ത ഇവർ ഇരുവരേയും പുറത്തേക്ക് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ഇതുവഴി പട്രോളിങ്ങിന് പോയ പൊലീസ് വാഹനം അടുത്തെത്തുംവരെ ആക്രമണം തുടർന്നു. പൊലീസുകാർ വാഹനം നിർത്തിയിറങ്ങി അടുത്തേക്കെത്തിയതോടെ ഇവർ ഓടിരക്ഷപെടുകയായിരുന്നു.

ഈ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യുവതിയും വീട്ടുകാരും പൊലീസ് സ്റ്റേഷനിൽ എത്തുകയും മോഹിതിനും നവീനുമെതിരെ ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇറങ്ങുകയായിരുന്നു.