- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിവേഗം രാഹുൽ; തെലങ്കാനയിൽ കുട്ടികൾക്കും സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം; ഭാരത് ജോഡോ യാത്രയിലെ വൈറൽ ദൃശ്യങ്ങൾ
ഹൈദരാബാദ്: തെലങ്കാനയിൽ കുട്ടികൾക്കും ഭാരത് ജോഡോ യാത്രയ്ക്കിടെ സഹയാത്രികർക്കുമൊപ്പം കൂട്ടയോട്ടം നടത്തി രാഹുൽ ഗാന്ധി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 'നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ' എന്ന് രാഹുൽ കുട്ടികളോട് ചോദിക്കുന്നത് വിഡിയോയിലുണ്ട്.
#WATCH | Congress MP Rahul Gandhi's early morning sprint during 'Bharat Jodo Yatra' in Gollapalli in Telangana
- ANI (@ANI) October 30, 2022
(Video source: AICC) pic.twitter.com/U2ylUomX53
എല്ലാവരെയും പിന്നിലാക്കി അതിവേഗത്തിൽ അൽപനേരം ഓടിയ രാഹുൽ, പിന്നാലെ വേഗത കുറച്ച് കുട്ടികൾക്കൊപ്പം ചേർന്നു. ഈ സമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന നേതാക്കളും സുരക്ഷാ ജീവനക്കാരും ഓട്ടത്തിന്റെ ഭാഗമായി. തെലങ്കാനയിലെ ഗൊല്ലപ്പള്ളിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രയുടെ അഞ്ചാം ദിനമാണ് ഇന്ന്. തെലങ്കാനയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഉടൻ മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കും.