- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്കിൽ പിന്തുടർന്ന് എത്തി കവർച്ച സംഘം; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഫോർച്യൂണർ കവർന്നെന്ന് പരാതി
ന്യൂഡൽഹി: ബൈക്കിൽ പിന്തുടർന്ന് എത്തിയ കവർച്ച സംഘം തോക്കുചൂണ്ടി ഫോർച്യൂണർ കാറ് കവർന്നതായി പരാതി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയയിലാണ് കവർച്ച നടന്നത്. ദേശീയപാത എട്ടിൽ ജരേര ഗ്രാമത്തിന് സമീപമാണ് സംഭവം. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ രാഹുൽ എന്നയാളാണ് പരാതിക്കാരൻ.
തന്നെ പിന്തുടർന്ന് ഒരു ഇരുചക്രവാഹനത്തിൽ വന്ന മൂന്നുപേരാണ് കവർച്ചയ്ക്കുപിന്നിലെന്ന് രാഹുൽ പരാതിയിൽ പറയുന്നു. സംഭവത്തിന്റേതെന്ന് കരുതുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
दिल्ली : बाइक सवार तीन युवक फायरिंग करके लूट ले गए Toyota कार, CCTV में कैद हुई वारदात pic.twitter.com/RyMNm0Eov7
- NDTV India (@ndtvindia) October 30, 2022
ഡ്രൈവർ വാഹനം പാർക്ക് ചെയ്ത് പുറത്തുവരുമ്പോൾ ഇരുചക്രവാഹനത്തിൽ എത്തിയവരിൽ ചുവപ്പ് വസ്ത്രം ധരിച്ചയാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് രണ്ടുപേരുടെ കയ്യിലും തോക്ക് ഉണ്ടായിരുന്നതായി പരാതിയിലുണ്ട്. വാഹനത്തിന്റെ താക്കോൽ പരാതിക്കാരനിൽ നിന്നും കൈക്കലാക്കിയശേഷം രണ്ടുപേർ ചേർന്ന് വാഹനം കടത്തിക്കൊണ്ടുപോവുന്നതായും ദൃശ്യത്തിൽ കാണാം.