- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്തിലെ മോർബിയിൽ തൂക്കുപാല ദുരന്തം: ബിജെപി എംപിയുടെ പന്ത്രണ്ട് ബന്ധുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടു
ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ ദുരന്തത്തിൽ ബിജെപി. എംപി. മോഹൻ കുന്ദരിയയുടെ പന്ത്രണ്ട് ബന്ധുക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാജ്കോട്ടിൽനിന്നുള്ള ലോക്സഭാംഗമാണ് ഇദ്ദേഹം. അപകടത്തിൽ 142 പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം.
മച്ഛുനദിക്കു കുറുകേ നിർമ്മിച്ചിരുന്ന തൂക്കുപാലം, ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് തകർന്നുവീണത്. മോഹൻ കുന്ദരിയയുടെ ജ്യേഷ്ഠന്റെ അടുത്തബന്ധുക്കളാണ് ദുരന്തത്തിൽ മരിച്ചത്. ഇവരിൽ അഞ്ചുപേർ കുട്ടികളാണ്. നാല് സ്ത്രീകളും മൂന്നുപുരുഷന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു. ടങ്കാര താലൂക്കിലെ വിവിധ ഗ്രാമങ്ങളിൽനിന്നെത്തി മോർബിയിൽ താമസിക്കുന്നവരാണ് ഇവരെന്നും മോഹൻ വ്യക്തമാക്കി. ദുരന്തത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും എംപി. കൂട്ടിച്ചേർത്തു.
ഞായറാഴ്ച മോർബിയിലെ പിക്നിക് കേന്ദ്രത്തിലേക്ക് പോയപ്പോഴാണ് ദുരന്തമുണ്ടായതെന്നും മോഹൻ പറഞ്ഞു. അപകടം നടന്ന് അരമണിക്കൂറിനകം സംഭവസ്ഥലത്തെത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ ഭാഗമായെന്നും എംപി. കൂട്ടിച്ചേർത്തു
ന്യൂസ് ഡെസ്ക്