- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപി. ഏത് ബില്ല് പാർലമെന്റിൽ കൊണ്ടുവന്നാലും ടി.ആർ.എസ്. പിന്തുണയ്ക്കും'; ടി.ആർ.എസ്. സർക്കാരിനെ വിമർശിച്ച് രാഹുൽ
ഹൈദരാബാദ്: തെലങ്കാനയിലെ ടി.ആർ.എസ്. സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തിയപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ജനങ്ങളുടെ താത്പര്യങ്ങൾക്കി വിരുദ്ധമായി ബിജെപിക്കൊപ്പം പ്രവർത്തിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
' ബിജെപി. ഏത് ബില്ല് എപ്പോൾ പാർലമെന്റിൽ കൊണ്ടുവന്നാലും ടി.ആർ.എസ്. എല്ലായ്‌പ്പോഴും അവരെ പിന്തുണയ്ക്കും, കാർഷിക കരിനിയമങ്ങളിൽ ഉൾപ്പെടെ- രാഹുൽ ആരോപിച്ചു. ബിജെപിയും ടി.ആർ.എസും യോജിച്ചാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ ഒരു മിഥ്യാധാരണയിലും പെട്ടുപോകരുത്. തിരഞ്ഞെടുപ്പിന് മുമ്പായി നിങ്ങളുടെ മുഖ്യമന്ത്രി നാടകം കളിക്കും, എന്നാൽ അദ്ദേഹത്തിന്
നരേന്ദ്ര മോദിയുമായി നേരിട്ടു ബന്ധമുണ്ട്' രാഹുൽ കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ യാത്ര ഹൈദരാബാദിൽ എത്തിയപ്പോൾ ചാർമിനാർ പരിസരത്ത് വെച്ച് രാഹുൽ ഗാന്ധി ദേശീയപതാക ഉയർത്തി. രാഹുൽ ഗാന്ധിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി 1990-ൽ സദ്ഭവന യാത്രാ ആരംഭിച്ച സ്ഥലത്തായിരുന്നു രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ പതാകയും ഉയർത്തിയത്.
ന്യൂസ് ഡെസ്ക്