- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയിലിൽ ഉറങ്ങാൻ കഴിയുന്നില്ല; കൊതുകുവല അനുവദിക്കണം; കോടതിയെ സമീപിച്ച് ഗുണ്ടാ നേതാവ്
മുംബൈ: ജയിലിലെ കൊതുകുകളുടെ ശല്യം കൂടുതലാണെന്നും സെല്ലിനുള്ളിൽ കൊതുകുവല അനുവദിക്കണമെന്ന ആവശ്യവുമായി ഗുണ്ടാനേതാവ്. സെല്ലിനുള്ളിൽ അടിച്ചു കൊന്ന കൊതുകുകളെ പ്ലാസ്റ്റിക് കുപ്പിയിലിട്ടാണ് ഗുണ്ടാ നേതാവ് കോടതിയെ സമീപിച്ചത്. മുംബൈയിലെ സെഷൻസ് കോടതിയിലാണ് രസകരമായ സംഭവം.
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ മുൻ അനുയായിയും ഗുണ്ടാതലവനുമായ ഇജാസ് ലക്ദാവാലയാണ് കോടതിയിൽ ചത്ത കൊതുകുകളെയും കൊണ്ട് എത്തിയത്. പക്ഷെ കൊതുകുവല വേണമെന്ന ഇജാസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഒന്നിലധികം ക്രിമിനൽ കേസുകളിൽ നടപടി നേരിടുന്ന ആളാണ് ഇജാസ്. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമപ്രകാരം ഉൾപ്പെടെയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരിയിലാണ് ഇജാസ് ലക്ദാവാല അറസ്റ്റിലായത്. നവി മുംബൈയ്ക്ക് സമീപമുള്ള തലോജ ജയിലിലാണ് അന്ന് മുതൽ ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തപ്പോൾ ഇയാൾക്ക് കൊതുകുവല ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കൊല്ലം സുരക്ഷാകാരണങ്ങളാൽ അധികൃതർ ഇത് നീക്കം ചെയ്യുകയായിരുന്നു. തുടർന്നാണ് ലക്ദാവാല കോടതിയിൽ ഇക്കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചത്.
ന്യൂസ് ഡെസ്ക്