- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എല്ലാ സ്കൂളുകളിലും ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാൻ സർക്കാർ നീക്കം; ബിഹാറിൽ പാക്കിസ്ഥാൻ സൃഷ്ടിക്കരുതെന്ന് ബിജെപി
പട്ന: ബിഹാറിൽ 'പാക്കിസ്ഥാൻ' സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനു മുന്നറിയിപ്പ് നൽകി ബിജെപി. ഉറുദു വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള നിതീഷ് സർക്കാരിന്റെ നീക്കത്തോടാണ് ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രതികരിച്ചത്. എല്ലാ സ്കൂളുകളിലും ഉറുദു അദ്ധ്യാപകരെ നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം.
ബിഹാർ നിയമസഭയിൽ ഉറുദു ഭാഷാ വിദഗ്ധരെ നിയമിക്കേണ്ടതിന്റെ ആവശ്യമെന്താണെന്നു നിഖിൽ ചോദിച്ചു. ഇനി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കും. മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ ദലിതരുടെയും പിന്നാക്ക ജാതിക്കാരുടെയും ജീവിതം ദുരിതപൂർണമാകുകയാണ്. ബിഹാറിൽ പാക്കിസ്ഥാൻ സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിതീഷിനു വേണമെങ്കിൽ സ്വയം പാക്കിസ്ഥാനിലേക്കു പോകാമെന്നും നിഖിൽ പറഞ്ഞു.
പിന്നാക്ക സംസ്ഥാനങ്ങൾക്കു വേണ്ടി കേന്ദ്ര സർക്കാർ പ്രചാരണമല്ലാതെ ഒന്നും ചെയ്യുന്നില്ലെന്നു കഴിഞ്ഞ ദിവസം നിതീഷ് കുമാർ ആരോപിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ബിഹാർ ഉൾപ്പെടെയുള്ള പിന്നാക്ക സംസ്ഥാനങ്ങൾക്കെല്ലാം പ്രത്യേക പദവി നൽകുമെന്നും നിതീഷ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്