ലക്‌നൗ: ചായയിൽ ലഹരിമരുന്ന് കലർത്തി നൽകി 42 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അനന്തരവനെതിരെ അന്വേഷണം. പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ഗോണ്ട എന്ന സ്ഥലത്തെ ഛാപിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ചന്തയിൽ പോകാനൊരുങ്ങിയ അമ്മായിയെ 25 വയസ്സുകാരനായ അനന്തരവൻ കൊണ്ടുവിടാൻ തയാറായി. പോകുന്ന വഴിക്ക് ചായവാങ്ങി നൽകി. ലഹരിമരുന്ന് കലർത്തിയ ചായ കുടിച്ച യുവതി അബോധാവസ്ഥയിലായതോടെ വാഹനത്തിൽവച്ച് പീഡിപ്പിക്കുകയായിരുന്നു.

വിവിവിധ വകുപ്പുകൾ പ്രകാരം യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.