- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ കോളേജ് കാമ്പസിൽ അതിക്രമം; അശ്ലീലപ്രദർശനം; ഒൻപത് പേർ പിടിയിൽ
മധുര: മധുര വനിതാ കോളേജ് കാമ്പസിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥിനികളെയും സുരക്ഷാജീവനക്കാരനെയും ആക്രമിച്ച സംഭവത്തിൽ ഒമ്പതുപേർ അറസ്റ്റിൽ. മധുര സിറ്റി പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇവർ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒക്ടോബർ 30-ാം തീയതിയാണ് ബൈക്കുകളിലെത്തിയ ഒരുസംഘം യുവാക്കൾ നഗരത്തിലെ വനിതാ കോളേജിൽ കയറി അതിക്രമം കാട്ടിയത്. കോളേജിന്റെ ഗേറ്റ് തുറന്ന് അകത്തുകയറിയ യുവാക്കൾ പെൺകുട്ടികൾക്ക് നേരേ അശ്ലീലചേഷ്ടകൾ കാണിക്കുകയും അശ്ലീലപദപ്രയോഗങ്ങൾ നടത്തുകയുമായിരുന്നു.
ബൈക്കിലായിരുന്ന പ്രതികൾ പെൺകുട്ടികളെ കയറിപിടിക്കാനും ശ്രമിച്ചു. സംഭവത്തിൽ ഇടപെട്ട സുരക്ഷാജീവനക്കാരനെ യുവാക്കൾ മർദിച്ചു. പിന്നീട് കാമ്പസിന് പുറത്ത് നാട്ടുകാരുമായും ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
കോളേജ് സൂപ്പർവൈസറുടെ പരാതിയിലാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നതെന്ന് മധുര സിറ്റി പൊലീസ് അറിയിച്ചു. മധുര സ്വദേശികളായ അരുൺ പാണ്ഡ്യൻ, എം. മണികണ്ഠൻ, സേതുപാണ്ടി, ബി.മണികണ്ഠൻ, വില്യം ഫ്രാൻസിസ്, വിമൽജോയ് പാട്രിക്, ശിവഗംഗ സ്വദേശികളായ സൂര്യ,മുത്തുനവേഷ് തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു
ന്യൂസ് ഡെസ്ക്