- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാമ്പത്തിക സംവരണ കേസിൽ സുപ്രീംകോടതി വിധി തിങ്കളാഴ്ച
ന്യൂഡൽഹി: സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്‌ച്ച.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ 103-ാം ഭരണഘടന ഭേദഗതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു.
ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരുടെ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.
103-ാം ഭരണഘടനാ ഭേദഗതി ജനങ്ങളെ പ്രത്യേക വിഭാഗങ്ങളായി തിരിക്കാനും ജാതി വിവേചനം അരക്കിട്ടുറപ്പിക്കുന്നതിനും മാത്രമേ സഹായിക്കൂവെന്ന് ആൾ ഇന്ത്യ ബാക്ക് വേഡ് ക്ലാസസ് ഫെഡറേഷനുവേണ്ടി ഹാജരായ ഭരണഘടനാ വിദഗ്ധനും മുൻ ജുഡിഷ്യൽ അക്കാദമി ഡയറക്ടറുമായ പ്രൊഫ. മോഹൻ ഗോപാൽ വ്യക്തമാക്കിയിരുന്നു.
ഉയർന്ന ജാതിയിൽ ജനിക്കുന്നവർക്ക് മാത്രം സർക്കാർ ആനുകൂല്യങ്ങൾ അനുവദിക്കുന്ന സാഹചര്യം ഈ നിയമം മൂലം നിലവിൽ വന്നു. ഇത് നിലനിന്നാൽ വൈകാതെ ഇന്ത്യൻ ഭരണഘടനയുടെ അടിത്തറ തകരും. ഭരണഘടനാ മൂല്യങ്ങൾ ഇല്ലാതാവുകയും ചെയ്യും. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കാവസ്ഥയിൽ ആണെന്ന് തെളിയിക്കപ്പെടാനായാൽ ആർക്കും സംവരണ പട്ടികയിൽ വരാൻ കഴിയും.
103 ഭരണഘടന ഭേദഗതി നിയമം സവർണ ജാതിയിൽ ജനിക്കുന്നവർക്ക് മാത്രമായി നിശ്ചയിക്കപ്പെട്ടതാണ്. ഈ ഭേദഗതി നിയമം റദ്ദാക്കണമെന്ന് അന്തിമവാദത്തിൽ മോഹൻ ഗോപാൽ ആവശ്യപ്പെട്ടിരുന്നു.മുതിർന്ന അഭിഭാഷകരായ പ്രൊഫ.രവിവർമ്മ കുമാർ, ഗോപാൽ ശങ്കരനാരായണൻ, പി.വിൽസൺ, മീനാക്ഷി അറോറ, സഞ്ജയ് പരീഖ് തുടങ്ങിയവരും വിവിധ സംഘടനകൾക്ക് വേണ്ടി ഹാജരായിരുന്നു.
ന്യൂസ് ഡെസ്ക്