- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ധേരി ഈസ്റ്റിൽ ഉദ്ധവ് വിഭാഗത്തിന് 76.85% വോട്ട്; രണ്ടാം സ്ഥാനത്ത് നോട്ട
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി - ഏക്‌നാഥ് ഷിൻഡെ വിഭാഗം സഖ്യസർക്കാർ അധികാരത്തിലേറിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് വിജയം. ബിജെപി മത്സരത്തിൽനിന്ന് പിന്മാറിയതോടെ ഫലം പ്രതീക്ഷിച്ചത് പോലെ തന്നെ വന്നെങ്കിലും രണ്ടാം സ്ഥാനത്തെത്തി നോട്ട താരമായി.
അന്ധേരി (ഈസ്റ്റ്) ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് ബാലസാഹബ് താക്കറെ ശിവസേന വിഭാഗം നിർത്തിയ റുതുജ ലാത്‌കെ വൻ മാർജിനിൽ ജയിച്ചു. എന്നാൽ ബാക്കിയുള്ള ആറു സ്ഥാനാർത്ഥികളെക്കാളും വോട്ടു കൂടുതൽ നേടി നോട്ട ജനങ്ങളുടെ മനസറിയിച്ച് 'താരമായി'.
ആകെ പോൾ ചെയ്ത 86,570 വോട്ടുകളിൽ റുതുജയ്ക്ക് 66,530 വോട്ടുകൾ ലഭിച്ചപ്പോൾ 12,806 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. അതായത് ആകെ പോൾ ചെയ്തവയിൽ 76.85% വോട്ടുകൾ റുതുജയ്ക്ക് ലഭിച്ചപ്പോൾ നോട്ട 14.79% വോട്ടുകൾ നേടി. ബാക്കിയുള്ള സ്ഥാനാർത്ഥികൾക്ക് ഓരോരുത്തർക്കും ഒരു ശതമാനത്തോളം വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞിട്ടുള്ളൂ.
റുതുജ ലാത്‌കെയുടെ ഭർത്താവും ശിവസേന എംഎൽഎയുമായ രമേശ് ലാത്‌കെയുടെ മരണത്തെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. രമേശ് ലാത്‌കെയോടുള്ള ആദര സൂചകമായി ഏക്‌നാഥ് ഷിൻഡെ വിഭാഗവും കോൺഗ്രസും എൻസിപിയും സ്ഥാനാർത്ഥിയെ വച്ചിരുന്നില്ല. ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്