- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യ നാലാമത് പ്രസവിച്ചതും പെൺകുഞ്ഞ്; മനംനൊന്ത ഭർത്താവ് ജീവനൊടുക്കി
ബെംഗളൂരു: ഭാര്യ നാലാമത് പ്രസവിച്ചതും പെൺകുഞ്ഞായതിനാൽ യുവാവ് ജീവനൊടുക്കി. കർണാടകത്തിലെ കോലാറിലാണ് സംഭവം. സെത്തിഹള്ളി സ്വദേശിയായ ലോകേഷാണ് (34)ഭാര്യയുടെ പ്രസവത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇയാളുടെ ഭാര്യ പ്രസവിച്ചത്. പെൺകുഞ്ഞാണെന്ന് അറിഞ്ഞതുമുതൽ കനത്ത വിഷാദത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.
ഒമ്പതുവർഷം മുമ്പാണ് ലോകേഷിന്റെ വിവാഹം കഴിഞ്ഞത്. മൂന്ന് പെൺമക്കളായിരുന്നു ലോകേഷിന്. ആൺകുട്ടി വേണമെന്ന് ആഗ്രഹിച്ചിരുന്ന ലോകേഷ് ഇനിയും പെൺകുട്ടികളുണ്ടാകുകയാണെങ്കിൽ താൻ ആത്മഹത്യചെയ്യുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. എന്നാൽ, സുഹൃത്തുക്കൾ ഇത് കാര്യമായെടുത്തിരുന്നില്ല. ഇതിനിടെയാണ് ലോകേഷിന്റെ ഭാര്യ വീണ്ടും ഗർഭിണിയായത്. ജനിക്കാൻപോകുന്നത് ആൺകുഞ്ഞായിരിക്കുമെന്ന് ഇയാൾ ഉറച്ചുവിശ്വസിച്ചിരുന്നു.
ജനിച്ചത് പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാൾ പിന്നീട് പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ സമീപത്ത് താമസിക്കുന്ന അമ്മ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടത്.