- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു; മരണകാരണം ഹൃദയാഘാതമെന്ന് റിപ്പോർട്ട്
മുംബൈ:പ്രമുഖ ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. 46 വയസ്സായിരുന്നു. മുംബൈയിലെ ജിംനേഷ്യത്തിൽ വ്യായാമത്തിനിടെയാണ് നടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കുസും, സൂര്യപുത്ര കർണ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു. പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്. എക്താ കപൂറിന്റെ കുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് അഭിനയരംഗത്ത് പ്രവേശിക്കുന്നത്.
ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കസൗട്ടി സിന്ദഗീ കേ, ക്യൂം റിഷ്‌തോം മേൻ കട്ടി ബട്ടി, മംമ്ത, വാരിസ്, സൂഫിയാന പ്യാർ മേരാ, സൂര്യപുത്ര് കർണ്, സമീൻ സേ ആസ്മാൻ തക്, ഭാഗ്യവിദാതാ, കുംകും-ഏക് പ്യാരാ സാ ബന്ദൻ, ഫിയർ ഫയൽസ്: ഡർ കി സച്ഛി തസ് വീരേൻ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്