- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാസഖ്യത്തിൽ ഇടമില്ല; ആർജെഡി വിദ്യാർത്ഥി വിഭാഗത്തിന് വെല്ലുവിളിയുമായി എഐഎംഐഎം
പട്‌ന: ബിഹാറിലെ മഹാസഖ്യത്തിൽ ഉൾപ്പെടുത്താത്തതിന്റെ അമർഷം പട്‌ന സർവകലാശാലാ തിരഞ്ഞെടുപ്പിൽ തീർക്കാൻ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം. ആർജെഡി വിദ്യാർത്ഥി വിഭാഗത്തിനു വെല്ലുവിളി ഉയർത്താനാണ് തീരുമാനം. മഹാസഖ്യത്തിൽ ഉൾപ്പെടുത്തണമെന്ന ഒവൈസിയുടെ ആവശ്യം ജെഡിയു ആർജെഡി നേതൃത്വം കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു.
തുടർന്നാണ് പട്‌ന സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ എഐഎംഐഎം തീരുമാനിച്ചത്. 19നാണ് സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പ്. ഗോപാൽഗഞ്ച് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി നേടിയ വോട്ടുകൾ ആർജെഡിയുടെ പരാജയത്തിനിടയാക്കിയിരുന്നു.
ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ എഐഎംഐഎം ശക്തിയാർജിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം അഞ്ചു സീറ്റുകൾ നേടിയെങ്കിലും അതിൽ നാലു പേരും ആർജെഡിയിൽ ചേർന്നിരുന്നു. യാദവ മുസ്ലിം വോട്ടു ബാങ്കിന്റെ പിൻബലമുള്ള ആർജെഡിക്ക് ബിഹാറിൽ എഐഎംഐഎം ശക്തിയാർജിക്കുന്നത് വെല്ലുവിളിയാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നതിന്റെ ഗുണം ബിജെപിക്കു ലഭിക്കും.
ന്യൂസ് ഡെസ്ക്