- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണം': പൊതുതാൽപര്യ ഹർജി തള്ളി സുപ്രീംകോടതി
പട്ന: നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി നിരാകരിച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പിൽ ബിജെപിയുമായുള്ള സഖ്യത്തിൽ അധികാരത്തിലെത്തിയ നിതീഷ് പിന്നീട് ആർജെഡിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇതു കൂറുമാറ്റ നിരോധന നിയമത്തിന്റെയും ഭരണഘടനാ വ്യവസ്ഥകളുടെയും ലംഘനമാണെന്ന ഹർജിക്കാരന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല.
തിരഞ്ഞെടുപ്പിനു ശേഷമുണ്ടാക്കുന്ന സഖ്യങ്ങൾ ഭരണഘടനയുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും വ്യവസ്ഥകളുടെ ലംഘനമല്ലെന്നു കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പിനു മുൻപുള്ള സഖ്യത്തിൽനിന്നു രാഷ്ട്രീയ പാർട്ടികൾ കൂറുമാറുന്നതു തടയാനായി നിയമനിർമ്മാണം നടത്താൻ പാർലമെന്റിനു നിർദ്ദേശം നൽകണമെന്ന ഹർജിക്കാരനായ ചന്ദൻകുമാറിന്റെ ആവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ എം.ആർ.ഷായും എം.എ.സുന്ദരേഷുമുൾപ്പെട്ട ബെഞ്ചിന്റേതാണു വിധി.
ന്യൂസ് ഡെസ്ക്