മുംബൈ: സിഗററ്റ് വാങ്ങി നൽകാത്തതിന് സുഹൃത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തതായി രാംനഗർ പൊലീസ് അറിയിച്ചു. നവംബർ നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ജയേഷ് ജാഥവ് (38) ആണ് കൊല്ലപ്പെട്ടത്.

പ്രതിയുടെ വീട്ടിൽ ജയേഷും സുഹൃത്തുക്കളും ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു. അൽപ്പസമയത്തിന് ശേഷം ജയേഷ് വീട്ടിലേക്ക് പോകാനിറങ്ങി. പാതിവഴിയിലെത്തിയപ്പോൾ തനിക്ക് സിഗററ്റ് വേണമെന്നും വാങ്ങിക്കൊണ്ട് വരണമെന്നും ഇയാൾ ജയേഷിനോട് ആവശ്യപ്പെട്ടു. എന്നാൽ ജയേഷ് ആവശ്യം നിരസിച്ചു.

ഇതിൽ പ്രകോപിതനായ പ്രതി ജയേഷിനെ ആക്രമിക്കുകയും തലയിൽ പരിക്കേൽപ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയ ജയേഷ് അടുത്ത ദിവസം മരിച്ചു. അപകടമരണത്തിനാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്.

എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയും