മുംബൈ: ഭാരത് ജോഡോ യാത്രയ്ക്കിടെ രണ്ട് മല്ലന്മാർക്കൊപ്പം സമയം ചെലവഴിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ഔദ്യോഗിക പേജിൽ ഇതിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര ഇപ്പോൾ മഹാരാഷ്ട്രയിലൂടെയാണ് കടന്നുപോകുന്നത്.

യാത്രയ്ക്കിടയിലാണ് മല്ലന്മാരുടെ ഗുസ്തി കാണാൻ രാഹുൽ എത്തിയത്. കുറച്ച് നേരം ഗുസ്തി കണ്ടശേഷം മല്ലന്മാർക്ക് കൈ കൊടുത്താണ് രാഹുൽ മടങ്ങിയത്.