- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയ ബന്ധത്തിന് ശേഷം വിവാഹം കഴിച്ചില്ലെന്ന പേരിൽ വഞ്ചനാക്കുറ്റം ചുമത്താനാകില്ല; ഹർജി തള്ളി കർണാടക ഹൈക്കോടതി
ബെംഗളൂരു: പ്രണയ ബന്ധത്തിലായിരുന്നവർ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് പറയുന്നത് വഞ്ചനയല്ലെന്ന് കർണാടക ഹൈക്കോടതി. ഇത്തരം കേസുകളിൽ ഐപിസി 420 ബാധകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എട്ട് വർഷം പ്രണയിച്ചിട്ടും വിവാഹം കഴിച്ചില്ലെന്ന് ആരോപിച്ച് രാമമൂർത്തി നഗർ സ്വദേശിയായ യുവാവിനെതിരെ നൽകിയ കേസ് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതിയുടെ നിർണായക പരാമർശം.
കാമുകനും കുടുംബവും വഞ്ചിച്ചെന്ന് ആരോപിച്ച് രാമമൂർത്തിനഗർ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഹർജി തള്ളിയ കോടതി, വിവാഹം കഴിക്കാമെന്ന വാക്ക് ലംഘിച്ചത് വഞ്ചനയായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.നടരാജന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ന്യൂസ് ഡെസ്ക്
Next Story