- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്കിൽ ട്രാക്ടർ ഇടിച്ച് മറാഠി നടി കല്യാണി കുരാലെയ്ക്ക് ദാരുണാന്ത്യം
കോലാപുർ: ബൈക്കിൽ ട്രാക്ടർ ഇടിച്ച് മറാഠി സീരിയൽ നടി കല്യാണി കുരാലെ യാദവിന് (32) ദാരുണാന്ത്യം. കല്യാണി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ട്രാക്ടർ ഇടിച്ചാണ് അപകടമുണ്ടായത്. സങ്ലി-കോലാപുർ ദേശീയപാതയിൽവെച്ച് ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തു. 'തുജ്ഹത് ജീവ് രംഗല' എന്ന സീരിയലിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കല്യാണി.
അടുത്തിടെ ഹലോണ്ടിയിൽ കല്യാണിയുടെ ഉടമസ്ഥതയിൽ റസ്റ്റോറന്റ് ആരംഭിച്ചിരുന്നു. റസ്റ്റോറന്റ് അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്കിൽ കോൺക്രീറ്റ് മിശ്രിതം നിർമ്മിക്കുന്ന ട്രാക്ടർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കല്യാണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂസ് ഡെസ്ക്
Next Story