- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ഇന്ത്യ സജ്ജം; ആഗ്രഹിക്കുന്നത് സമാധാനം; വേദനിപ്പിച്ചാൽ പ്രതികരിക്കുമെന്ന് രാജ്‌നാഥ് സിങ്
ന്യൂഡൽഹി: ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങൾകൊണ്ട് ഇന്ത്യ സജ്ജമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാൽ വേദനിപ്പിക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ചൈനയെയും പാക്കിസ്ഥാനെയും ഉന്നമിട്ട്, സർജിക്കൽ സ്‌ട്രൈക്കും ബാലാക്കോട്ട് ആക്രമണവും എടുത്തുപറഞ്ഞായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാക്കുകൾ. സൈനിക തയ്യാറെടുപ്പുകളെക്കുറിച്ച് ഹരിയാനയിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. കേന്ദ്രസർക്കാരിന് ദേശീയ താൽപ്പര്യങ്ങളാണ് പരമപ്രധാനമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ലോകം മുഴുവനും ഡൽഹിയെ കേൾക്കാൻ തുടങ്ങിയിരിക്കുന്നു. അഞ്ച് സമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറി. ആദ്യത്തെ മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി മാറാൻ ഉടൻ തന്നെ സാധിക്കുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ന്യൂസ് ഡെസ്ക്