മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് പാലത്തിലിടിച്ച് താഴേക്ക് പതിച്ച് 19 കാരൻ മരിച്ചു. ബാന്ദ്ര യു ബ്രിഡ്ജിൽ ആണ് സംഭവം. അമിതവേഗത്തിൽ എത്തിയ ബൈക്ക് കൈവരിയിൽ ഇടിച്ച് കയറിയപ്പോൾ ബൈക്ക് യാത്രികൻ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. 40 അടി താഴ്ചയിൽ പതിച്ച 19 കാരൻ തൽക്ഷണം മരിച്ചു. ചേതൻ കിർ എന്നാണ് മരിച്ചയാളുടെ പേര്.