- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് വായുമലിനീകരണം ഏറ്റവും കൂടുതൽ ബിഹാറിൽ; മൂന്ന് നഗരങ്ങളിൽ വായുഗുണനിലവാര സൂചിക നാനൂറിന് മുകളിൽ
പട്ന: രാജ്യത്ത് വായുമലിനീകരണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ബിഹാറിലെന്ന് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ മോതിഹാരി, സിവാൻ, ദർഭംഗ തുടങ്ങിയ നഗരങ്ങളിൽ വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിലായിരുന്നു. ഇവിടങ്ങളിൽ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 419, 417, 404 എന്നിങ്ങനെ ആയിരുന്നു.
വായുഗുണനിലവാര സൂചിക 400 കടക്കുന്നത് വളരെ ഗുരുതരമെന്നാണ് കണക്കാകപ്പെടുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് കണക്കുകൾ പുറത്തു വിട്ടത്. തുടർച്ചയായ രണ്ടാം ദിവസമാണ് വായുഗുണനിലവാരം മോശം നിലവാരത്തിൽ തുടർന്നത്.
സംസ്ഥാനത്തെ മറ്റ് പതിനൊന്ന് ഇടങ്ങളിൽ വായുഗുണനിലവാര സൂചിക വളരെ മോശം വിഭാഗത്തിലുമാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ശീതക്കാല കാലാവസ്ഥയുമാണ് വായുഗുണനിലവാരം മോശം നിലവാരത്തിൽ തുടരുന്നതിന് പിന്നിലെ കാരണമെന്നാണ് കണക്കാക്കപ്പെടുന്നത്.
ന്യൂസ് ഡെസ്ക്
Next Story