- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മതവികാരം വ്രണപ്പെടുത്തി: അഖിലേഷിനും ഒവൈസിക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്ന പരാതി ഫയലിൽ സ്വീകരിച്ചു
ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തർക്കവുമായി ബന്ധപ്പെട്ട് വിവാദപരാമർശം നടത്തിയ അഖിലേഷ് യാദവിനും അസദുദ്ദീൻ ഒവൈസിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന പരാതി കോടതി ഫയലിൽ സ്വീകരിച്ചു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയാണ് കോടതി പരിഗണിച്ചത്. പരാതിയിൽ വിശദമായ വാദം കേൾക്കുമെന്ന് അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉജ്ജ്വൽ ഉപാധ്യായ അറിയിച്ചു.
വാരാണസിയിലെ അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാരാണസി സ്വദേശി ഹരിശങ്കർ പാണ്ഡെ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചത്.
ഗ്യാൻവാപി മസ്ജിദിൽ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെ കുറിച്ചാണ് ഇരുവരും വിവാദപരാമർശം നടത്തിയത്. പരാമർശം ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ഹരിശങ്കർ പാണ്ഡെ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ചട്ടം 156 (3) പ്രകാരം ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂസ് ഡെസ്ക്