ജയ്പുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. ഗുരു നാനാക്ക് ജയന്തി ദിവസം സ്‌കൂളുകൾക്ക് അവധിയായിരുന്നു. ഇതേ ദിവസമാണ് എക്‌സ്ട്രാ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ് അദ്ധ്യാപകനായ ജാസു ഖാൻ പെൺകുട്ടിയെ ഒറ്റയ്ക്ക് വിളിച്ചു വരുത്തിയത്.

അദ്ധ്യാപകൻ തന്നോട് ചെയ്ത പ്രവൃത്തികൾ വീട്ടിലെത്തിയ പെൺകുട്ടി കരഞ്ഞു കൊണ്ട് ബന്ധുക്കളോടും അയൽക്കാരോടും പറഞ്ഞു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജാസു ഖാനെ കൈകാര്യം ചെയ്ത് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച ജാസു ഖാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.